Friday, November 23, 2018

രാമത്ത് പുതിയ കാവ്
വൈക്കലശ്ശേരി രാമത്ത് പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
ഐതിഹ്യം ഃ
ഒരിക്കല് വെെക്കലശ്ശേരിയിലെ രാമത്ത് കുറുപ്പ് എന്നയാള്ഭാര്യസമേതം പാനൂര് കുറ്റേരി മുച്ചിലോട്ട് കളിയാട്ടം കാണാന്പോയി. കളിയാട്ടം ചടങ്ങുകള് കണ്ടു അമ്മയുടെ തിരുമുടിയും മണിക്കിണര് ദര്ശനം എല്ലാം കണ്ടപ്പോള് അവര്ക്ക് തബുരാട്ടിയുടെ സാമീപ്യം വേണം എന്ന് തോന്നി, ഭഗവതിയെ എത്ര കണ്ടിട്ടും കുറുപ്പിന്റെ ഭാര്യയ്ക്ക് മതി വന്നില്ല, അവസാനം കുറുപ്പ് ഭാര്യയെ നിര്ബന്ധിച്ച് തിരിച്ച് വീട്ടിലേയക്ക് മടങ്ങി ,വീട്ടില് എത്തി കഞ്ഞികുടിക്കാന് ഇരുന്നപ്പോള് കഞ്ഞിപ്പാത്രം തുള്ളുന്നതായി കണ്ടു ,കുറുപ്പ് ആകെ പരിഭ്രാന്തനായി ജ്യോല്സരെ വരുത്തി പ്രശ്നം വെയ്ച്ചു ,രാശി പലകയില്കാരണം തെളിഞ്ഞു തന്നെ കണ്ടു മതി വരാത്ത ഭക്തയുടെ കൂടെ ഞാനും പോന്നു എന്ന് തബുരാട്ടി മൊഴിഞ്ഞു ,അവരുടെ ഒഓലപ്പുരയുടെ അര ഭിത്തിയില് അമ്മ ഇരുന്നു എന്നാണ് അറിഞ്ഞത് ആ ഇരിപ്പിടം ഇന്നും അവിടെ നല്ല രീതിയില്പരിപാലിക്കുന്നുണ്ട്,രാമത്ത് കുറുപ്പ് ഓലപ്പുരയുടെ സമീപം കാവ് പണിതു പൂജ യൊക്കെ ചെയ്തു ,പിന്നീട് അവിടെ ഉള്ള വാണിയ സമുദായത്തില് പെട്ടവര്ക്ക് വിട്ടു കൊടുക്കുകയും ചെയ്തു ,,,, ,

No comments:

Post a Comment